ആലക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി.
ആലക്കോട് മറ്റപ്പള്ളി വീട്ടില്‍ രവീന്ദ്രന്റെ മകന്‍ എം.കെ അദ്വൈത് (21), വെള്ളാട് പാറമൊട്ടയിലെ ചുള്ളിയില്‍ വീട്ടില്‍ ജ്യോതിഷിന്റെ മകന്‍ അഖില്‍ ജ്യോതിഷ് (26) എന്നിവരെയാണ് എസ്.ഐ. ജി.പ്രവീണും സംഘവും പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം 4.48 മണിക്ക് ആലക്കോട് കുരിശു പള്ളിക്ക് സമീപം ബസ് സ്റ്റാന്റ് റോഡരികില്‍ വെച്ച് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചകിച്ച കെ.എല്‍-57 വി-7849 ബൈക്കും പോലീസ് പിടിച്ചെടുത്തു. വില്പനക്കായി സൂക്ഷിച്ച12.510 ഗ്രാം എംഡിഎം എ യുമായി പ്രതികള്‍ പോലീസ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 59.വി. 7849 നമ്പര്‍ ബൈക്കും രണ്ടു മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
എം.ഡി.എം.എയുമായി ആലക്കോട് രണ്ടു പേര്‍ പിടിയില്‍















Leave a Reply