സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 22 കാരറ്റ് 1 പവന്‍ സ്വര്‍ണത്തിന് 230 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വര്‍ണത്തിന് 13,575 രൂപയും 1 പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്. ഇന്നലത്തെ വിലയില്‍ നിന്നും 1840 രൂപയാണ് ഇന്നേക്ക് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. രാത്രിയോടെ 1,06,760 രൂപയായി സ്വര്‍ണ വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്















Leave a Reply