പൂരം കൊടിയേറി മക്കളെ..; നാളെ മുതല്‍ IPL ആവേശം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം സീസണിന് നാളെ തിരിതെളിയും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7 .30 മുതലാണ് മത്സരം.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരുവില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായി ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെയാകും മത്സരങ്ങള്‍ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *