ഹുണ്ടായ് ഐ 20 കാറില്‍ നിന്ന് 285.12 ലിറ്റര്‍ മദ്യം പിടിച്ചു

കുമ്പള: ഹുണ്ടായ് ഐ 20 കാറില്‍ കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 285.12 ലിറ്റര്‍ മദ്യം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാറിന്റെ ആര്‍സി ഓണറുമായി ബന്ധപ്പെട്ടു എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎല്‍ 43 ഡി, 0011 നമ്പര്‍ കാര്‍ കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തു നിന്നു വരികയായിരുന്നു കാര്‍. മൊഗ്രാല്‍പുത്തൂരില്‍ വച്ചാണ് കാര്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ രഞ്ജിത് കെ.വി, രമേശന്‍ ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അതുല്‍ ടി.വി, ശൈലേഷ് കുമാര്‍ പി., രാജേഷ് പി, മഞ്ജുനാഥന്‍ വി, മോഹന്‍കുമാര്‍ എല്‍, ഡ്രൈവര്‍മാരായ ക്രിസ്റ്റീന്‍ പിഎ, മഹേഷ് പി.വി എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *