മൈലാട്ടിയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു

കാസര്‍കോട്: പൊയ്നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സിപിഎം നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 25ന് അതേ സ്ഥലത്ത് വീണ്ടും സ്ഥാപിച്ച ബോര്‍ഡാണ് വെള്ളിയാഴ്ച രാവിലെയോടെ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു ബോര്‍ഡുകളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയാണ് നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *