സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്നും സ്വര്‍ണത്തിന് 120 രൂപ കൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,06,120 രൂപയായി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 106000 രൂപയായിരുന്നു നിരക്ക്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 13265 രൂപയാണ് വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഈ മാസം 23-ാം തീയതി മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം എത്തിയിരുന്നു. അന്ന് ഒരു പവന് സ്വര്‍ണത്തിന് ഒരു ലക്ഷത്തില്‍ താഴെ വില രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണവില ഉയരുകയായിരുന്നു. വീണ്ടും സ്വര്‍ണവില കുത്തനെ കൂടുകയാണ്. 1,26,920 രൂപയില്‍ ഈ മാസം ആദ്യം സ്വര്‍ണവില എത്തിയിരുന്നു. ഇസ്രയേല്‍-ഇറാന് സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാല്‍ ഇനിയും സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് സൂചന.















Leave a Reply