ചൗക്കി-മജല്‍ റൂട്ടില്‍ ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി; യാത്രാദുരിതത്തിന് അറുതി

കാസര്‍കോട്: നാട്ടുകാരുടെ ദീര്‍ഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി ചൗക്കി – മജല്‍ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. എസ് വൈ എസ് മജല്‍ യൂണിറ്റ് സെക്രട്ടറി ലത്തീഫ് അംജദി നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് പുതിയ സര്‍വീസ് യാഥാര്‍ത്ഥ്യമായത്.
മേഖലയിലെ രൂക്ഷമായ യാത്രാ പ്രശ്‌നങ്ങള്‍ സ്വകാര്യ ബസ് ഉടമകളുടെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. പലതവണ ബസ് ഉടമകളുമായി ബന്ധപ്പെടുകയും പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് സര്‍വീസ് നടത്താന്‍ അനുകൂലമായ തീരുമാനം ഉണ്ടായത്.
?പുതിയ ബസ് സര്‍വീസ് ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്കും നിത്യയാത്രക്കാര്‍ക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലത്തീഫ് അംജദിയെ മജല്‍ യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *