കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ അതിഥി തൊഴിലാളിയാണെന്നാണ് ലഭിക്കുന്ന സൂചന. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കി.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കമ്പനിയില്‍ 30 പേരാണ് ഉണ്ടായിരുന്നത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തീപിടിത്തമുണ്ടായതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *