മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദിനെ മുസ്ലീംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.
സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത- പ്രത്യയ ശാസ്ത്രാധിഷ്ഠിത പാര്‍ട്ടികള്‍ കണ്ണും കാതും പൊത്തിപ്പിടിച്ചു നാവു കൊണ്ടു ആഗോള പ്രശ്‌നങ്ങളിലും അപ്രസക്ത കാര്യങ്ങളിലും തലയിട്ടടിക്കുന്ന സമകാല സാഹചര്യത്തില്‍ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റും യു ഡി എഫ് കായംകുളം മണ്ഡലം പ്രസിഡന്റുമായ ഇര്‍ഷാദിനെ തല്‍ക്ഷണം ആ സ്ഥാനങ്ങളില്‍ നിന്നു ലീഗ് നേതൃത്വം നീക്കം ചെയ്തു. മാത്രമല്ല, അധികം താമസിയാതെ അയാളെ മുസ്ലീംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *