മംഗലാപുരത്തേയ്ക്ക് രോഗിയുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു

കാസര്‍ഗോഡ്. അശ്വനി നഗറില്‍ വൈകുന്നേരം 3.40 ഓട് കൂടി നാഷണല്‍ ഹൈവേ സര്‍വീസ് റോഡില്‍ കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ല ആശുപത്രിയില്‍ നിന്നും സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു പോവുകയായിരുന്ന അതിഞ്ഞാല്‍ സ്വദേശി ആയിഷ (68) ഇവരുടെ മകള്‍ നസീറ 47 വയസ്സ് നസീറുടെ മകളായ ഫരീദ് 28 റിയാസ് എന്നിവരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. മൂവി മാക്‌സ് തീയറ്റര്‍ റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് കയറിയ കാറിനെ ആംബുലന്‍സ് ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതൂണിലും, മോട്ടോര്‍ ബൈക്കിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. നാട്ടുക്കാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്ക് പറ്റിയ ആള്‍ക്കാരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ സഹായത്തോടെ എത്തിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അജാനൂര്‍ കൊളവയല്‍ സ്വദേശി തന്‍വീര്‍ (27) മുഖത്തും കൈകാലുകള്‍ക്കും പരിക്ക് പറ്റിയതിനാന്‍ വിന്‍ടച്ച് ആശുപത്രിയിലും എത്തിച്ചു. പോലിസിന്റെ സഹായത്തോടെ ക്രെയിന്‍ വിളിച്ച് ആംബുലന്‍സ് റോഡില്‍ നിന്നും ഉയര്‍ത്തി റോഡരികിലേക്ക് മാറ്റി. ആംബുലന്‍സ് തട്ടിയ ബൈക്ക് യാത്രികന്‍ ശാന്തിനഗര്‍ സ്വദേശിയായ വെജ് കോ ജീവനകാരനുമായ നിജേഷ്.എം പെങ്ങളുടെ മധൂര്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കേട് പറ്റിയ ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിലെ ആള്‍ക്കാരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ പരന്നതിനാല്‍ റോഡ് കഴുകി വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി. സേനാഗംങ്ങളായ എം.ആര്‍ സൂരജ്, എം.രമേശ,എച്ച്. ഉമേശന്‍, എസ് അഭിലാഷ്, എം.എ വൈശാഖ്, എം.എം അരുണ്‍ കുമാര്‍,ഹോം ഗാര്‍ഡുമാരായ വി.രാജു, കെ.വി. ശ്രീജിത്ത്, വി.വി. ഉണ്ണികൃഷണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *