തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീഴ്ചയില്ലെന്ന് അറിയിക്കാന്‍ ഡിജിപി. ദേശീയ എസ്സി/ എസ്ടി കമ്മീഷന് മുന്നില്‍ ഡിജിപി നേരിട്ട് ഹാജരാകും. രേഖകള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയായെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്ന നിലപാടും അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണെന്നും കേരളത്തിലുണ്ടെന്നും പൊലീസ് നിരീക്ഷണം തുടരുന്നുവെന്നും ഡിജിപി അറിയിക്കും. പൊലീസ് സംരക്ഷണം നല്കാന് തയ്യാറാണെന്നും അറിയിക്കാനാണ് ഡിജിപിയുടെ നീക്കം. ഡിജിപി നാളെയാണ് ഡല്‍ഹിയില്‍ ഹാജരാകുന്നത്.
കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: പ്രായപൂര്‍ത്തിയായെന്ന രേഖകള്‍ വ്യാജമല്ലെന്ന് DGP ദേശീയSC/ST കമ്മീഷനെ അറിയിക്കും














Leave a Reply