വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റ് കവര്‍ന്ന കേസ്; രണ്ടു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റ് കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാലൂര്‍ തോലമ്പ്ര നിട്ടാറമ്പ് വിഷ്ണു നിവാസില്‍ വിഷ്ണു (23), വെള്ളാര്‍വള്ളി മാട്ടായില്‍ ഹൗസില്‍ യദുകൃഷ്ണന്‍ (23) എന്നിവരെയാണ് കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടയാട് എളയാവര്‍ അമൃതത്തില്‍ അമൃതരാജിന്റെ ഭാര്യാവീടായ കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രശ്മി നിവാസില്‍ നിന്ന് ഏപ്രില്‍ ആദ്യവാരമാണ് കവര്‍ച്ച നടന്നത്. 6,000 രൂപ വിലവരുന്ന റബര്‍ഷീറ്റുകളാണ് മോഷണം പോയത്. പൊലിസ് സംഘത്തില്‍ എസ്.ഐമാരായ അനൂപ്, മനോജ്കുമാര്‍, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത്, രാഗേഷ്, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *