ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് കുറഞ്ഞ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്നൗ 18.4 ഓവറില്‍ ഓള്‍ഔട്ട് ആയി. ആകുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ മിച്ചല്‍ മാര്‍ഷും അവസാന ഓവറുകളില്‍ അബ്ദുള്‍ സമദും മാത്രം പൊരുതിയപ്പോള്‍ ടീം 141 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയത്.
28 പന്തില്‍ 35 റണ്‍സാണ് നേടിയ മിച്ചല്‍ മാര്‍ഷ് നേടിയത്. അബ്ദുല്‍ സമദ് 25 പന്തില്‍ 36 റണ്‍സ് നേടി. ഷഹ്ബാസ് അഹമ്മദ് 15 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്കായി ലുംഗി എന്‍ഗിഡിയും ടി നടരാജനും മൂന്ന് വീതം വിക്കറ്റ് നേടി. കുല്‍ദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു. നേരത്തെ ടോസ് നേടി ഡല്‍ഹി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
















Leave a Reply