വനിതാസംവരണ ബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷനടപടി പ്രതിഷേധാര്‍ഹം: ബിജെപി

2026 ഏപ്രില്‍ 16, 17 തീയതികളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രധാന ബില്ലുകള്‍ക്ക് എതിരെ നിലപാടെടുത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കാസര്‍കോട് വ്യാപക പ്രചാരണം നടത്താന്‍ ബിജെപി. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ഡിഎംകെ, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ക്കെതിരെ ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വവും മഹിളാ മോര്‍ച്ചയും വ്യാപകമായ പ്രചാരണം നടത്തുമെന്ന് നേതാക്കള്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *