മൊഗ്രാല്‍ നാങ്കി കൊപ്പളം ഭാഗങ്ങളില്‍ വൈദ്യുതി പ്രശ്‌നം അതി ദുസ്സഹം: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: മൊഗ്രാല്‍ , കൊപ്പളം, നാങ്കി പ്രദേശങ്ങളിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ആ വശ്യപ്പെട്ട്പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് കുമ്പള കെ.എസ്.ഇ.ബിക്ക് പരാതി നല്‍കി . മൊഗ്രാല്‍ , നാങ്കി , തഖ്വ മസ്ജിദ് , കെ എസ് അബ്ദുള്ള സ്‌കൂള്‍ , കൊപ്പളം ,മൊഗ്രാല്‍ കടവത്ത് , കെ കെ പുറം , ബണ്ണത്തങ്കടവ് എന്നീ പ്രദേശങ്ങളിലെ രാത്രി കാലങ്ങളില്‍ ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം മൂലം പ്രദേശ വാസികള്‍ പ്രയാസപ്പെടുകയാണ്. കഠിനമായ വേനലില്‍ രാത്രി കാലങ്ങളിലെ വൈദ്യുതി തടസ്സം മൂലം പ്രദേശത്തെ രോഗികള്‍ , ചെറിയ കുട്ടികള്‍ തുടങ്ങിയവര്‍ ദുരിതം അനുഭവിക്കുകയാണ് . മൊഗ്രാല്‍ നാങ്കി പ്രദേശത്ത് നിലവില്‍ ട്രാന്‍സ്ഫോര്‍മര്‍ ഇല്ലാത്തത് കാരണം വോള്‍ടേജ് ക്ഷാമവും ഉണ്ട്.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്നും , ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശത്ത് ശാശ്വതമായിട്ടുള്ള പരിഹാരം കാണണമെന്നും പരാതിയില്‍ പറഞ്ഞു.ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് , ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ പ്രസിഡണ്ട് മക്ദൂം , കെ വി യൂസഫ് , റഹ്മാന്‍ , എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ , ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ രക്ഷാധികാരി എം ജി റഹ്മാന്‍ , ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട , ട്രഷറര്‍ മുജീബ് പേരാല്‍ , ജംഷീര്‍ മൊഗ്രാല്‍ , ഫാറൂഖ് , സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *