കാസര്‍കോട്: റംസാന്‍ കാലത്ത് പഴവിപണിയില്‍ പൊതുവെ വില വര്‍ദ്ധനവ് ദൃശ്യമാകാറുണ്ടെങ്കിലും ഇത്തവണ നേന്ത്രപ്പഴത്തിന് വന്‍ വിലയിടിവ്. നേന്ത്രപ്പഴത്തിന് ചില്ലറ വിപണിയില്‍ മൂന്ന് കിലോയ്ക്ക് 100 രൂപയാണ് നിലവിലെ നിരക്ക്. വിദേശ പഴവര്‍ഗ്ഗങ്ങള്‍ക്ക് റെക്കോര്‍ഡ് വില തുടരുമ്പോഴാണ് നാടന്‍ നേന്ത്രപ്പഴത്തിന്റെ ഈ വിലക്കുറവ്.
സീസണ്‍ ആരംഭത്തില്‍ തന്നെ മാമ്പഴത്തിന് കിലോയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെ വിലയുണ്ടായിരുന്നു. ആപ്പിളിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 200 രൂപ മുതല്‍ 350 രൂപ വരെയാണ് വിവിധയിനം ആപ്പിളുകളുടെ വില.
വിദേശ രാജ്യങ്ങളായ തുര്‍ക്കി, ഇറാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ആപ്പിളുകള്‍ക്കാണ് വിപണിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. പ്ലം, ലിച്ചി, ഡ്രാഗണ്‍ ഫ്രൂട്ട്, സ്‌ട്രോബറി, കിവി, അവക്കാഡോ, ഗ്ലോബ് മുന്തിരി, ഷമാം തുടങ്ങിയവയ്ക്കും കിലോയ്ക്ക് 300 മുതല്‍ 400 രൂപ വരെ നല്‍കേണ്ടി വരുന്നു.
റംസാനിലും നേന്ത്രപ്പഴത്തിന് വിലയിടിവ്; ആപ്പിളിനും മാമ്പഴത്തിനും പൊള്ളുന്ന വില
















Leave a Reply