ലക്ഷങ്ങള്‍ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി

കൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിന്‍ (മൂസിന്‍ 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും രാസ ലഹരി വാങ്ങി ബൈക്കില്‍ വാണിയംപാറ വരെ സഞ്ചരിച്ചു. തുടര്‍ന്ന് ടാക്‌സി കാറില്‍ അവിടെ നിന്നും കൊച്ചി സിറ്റിയില്‍ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയില്‍ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫ്‌ലാസ്‌ക്കില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവര്‍ എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *