മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി “മലപ്പുറം” എന്ന പേരിൽ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി “തിരൂരങ്ങാടി” എന്ന പേരിൽ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം. വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ, കാര്യക്ഷമ ജില്ലകളാക്കി പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.എന്നാൽ മുസ്ലിംലീഗ്
സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം എന്ത് തീരുമാനമെടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
വിഭജനത്തിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങളെന്ന് യൂത്ത് ലീഗ് ചൂണ്ടി കാണിക്കുന്നവ
















Leave a Reply