മഞ്ചേശ്വരം നിയോജകമണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ആസിഫലി കന്തൽ പ്രസിഡന്റ്, മജീദ് പച്ചമ്പള ജനറൽ സെക്രട്ടറി

ഉപ്പള: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം യൂത്ത് ലീഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ആസിഫലി കന്തലിനെ പ്രസിഡന്റായും മജീദ് പച്ചമ്പളയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഫാറൂഖ് ചെക്ക് പോസ്റ്റ് ആണ് പുതിയ ട്രഷറർ.

“അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്” എന്ന പ്രമേയത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി 17,200 പുതിയ അംഗങ്ങളെ ചേർത്താണ് പുതിയ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചത്.

ബി.എം. മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എ. മൂസ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ദണ്ടഗോളി സ്വാഗതം ആശംസിച്ചു.

പുതിയ ഭാരവാഹികൾ:

  • പ്രസിഡന്റ്: ആസിഫലി കന്തൽ
  • ജനറൽ സെക്രട്ടറി: മജീദ് പച്ചമ്പള
  • ട്രഷറർ: ഫാറൂഖ് ചെക്ക് പോസ്റ്റ്
  • വൈസ് പ്രസിഡന്റുമാർ: ഹാരിസ് പാവൂർ, മുഹമ്മദ് ഹനീഫ്, നൗഫൽ ചെറുഗോളി, മഹ്ഷൂക്ക് ഉപ്പള, സിറാജ് മാഷ്, ഹക്കീം കണ്ടിഗെ, മുജീബ് പേരാൽ.
  • ജോയിന്റ് സെക്രട്ടറിമാർ: സമദ് അരിമല, റിയാസ് പച്ചിലംപാറ, റിയാസ് കണ്ണൂർ, നിസാർ ബായാർ, നൗഫൽ കൊടിയമ്മ, ഇർഷാദ് കുഞ്ചത്തൂർ, നിസാം ചെനമ്പാടി.

സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ ഇടനീർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അബ്ദുള്ള മാദേരി, ഇർഷാദ് മൊഗ്രാൽ, മുക്താർ മഞ്ചേശ്വർ, ഗോൾഡൻ റഹിമാൻ, സെഡ്.എ. കയ്യാർ, വി.പി. അബ്ദുൽ കാദർ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ആസിഫലി കന്തൽ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *