കാസർകോട് ഉപ്പളയിൽ വൻ ലഹരിവേട്ട; 112 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ഉപ്പള: കാറിൽ കടത്തുകയായിരുന്ന 112 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുബണൂർ ദീനാർ നഗർ മുബാറക് മൻസിലിൽ മൊയ്‌തീൻ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ പതിനൊന്നരയോടെ ഉപ്പള ജോഡ്കല്ലിൽ വെച്ചാണ് സംഘം പൊലീസിന്റെ വലയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *