എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല ഫൈനൽ ലീഡേഴ്സ് മീറ്റും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു

മുള്ളേരിയ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ് 16 മുതൽ 31 വരെ “വേരുകൾ തേടാം തണലായി പടരാം” എന്ന പ്രമേയത്തിൽ ആചരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല കമ്മിറ്റി ഫൈനൽ ലീഡേഴ്സ് മീറ്റും മൺമറഞ്ഞുപോയ സമസ്ത നേതാക്കളുടെ അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ആദൂർ പള്ളം കൺസുൽ ഉലൂം മദ്രസയിലായിരുന്നു പരിപാടി.

മേഖലാ പ്രസിഡന്റ് ഹബീബ് ഹാജി ആദൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂലബീബ് ഹിമമി നിസാമി അൽ ഫാറൂഖി കാനക്കോട് ആമുഖഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ വർക്കിംഗ് സെക്രട്ടറി ചടങ്ങിൽ വിഷയാവതരണം നടത്തി. മുൻ സംസ്ഥാന കൗൺസിലർ അഷ്റഫ് ഫൈസി കിന്നിംഗാർ അനുസ്മരണ പ്രഭാഷണവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉസാം മാസ്റ്റർ പള്ളങ്കോട് പ്രഭാഷണവും നിർവഹിച്ചു.

ആദൂർ പള്ളം ജുമാ മസ്ജിദ് ഖത്തീബ് ഷമീർ ഹുദവി മൊഗർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മേഖലയിലെ 23 ശാഖകളിൽ നിന്നുള്ള പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, വർക്കിംഗ് സെക്രട്ടറിമാർ, ട്രഷറർമാർ, ഐ.ടി കോഡിനേറ്റർമാർ എന്നിവർ സംഗമത്തിൽ സജീവമായി സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് ആദൂർ ശാഖ സെക്രട്ടറി ആരിഫ് സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *