കുമ്പള: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സമസ്ത കേരള സുന്നി ബാല വേദി (SKSBV) സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഭൂമിക്കൊരു തണൽ ഭാവിക്കൊരു കരുതൽ’ പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കുമ്പള ടൗണിൽ നടന്നു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജൂൺ 15 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കാമ്പയിനാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ മേഖല, റെയ്ഞ്ച്, യൂണിറ്റ് തലങ്ങളിൽ വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, മദ്‌റസ ശുചീകരണം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
എസ്.കെ.എസ്.ബി.വി ജില്ലാ ചെയർമാൻ ജമാലുദ്ദീൻ ദാരിമി ആലംപാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ കൺവീനർ ഖലീൽ ദാരിമി ബെളിഞ്ചം പരിസ്ഥിതി ദിന സന്ദേശം കൈമാറി. ജില്ലാ പ്രസിഡൻ്റ് ഹാഷിർ വളവിൽ ആമുഖ ഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ജാഫർ മാടത്തടുക്ക, ട്രഷറർ ഫൗസാൻ ബന്തിയോട്, പി.എം.എ റിഷാദ് മാസ്റ്റർ, റസ്റുള്ള അസ്ഹരി, നിസാം ചോനമ്പാടി തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.













Leave a Reply