ചെങ്കളയിൽ പരിസ്ഥിതി ദിനം ആചരിച്ച് എസ്.കെ.എസ്.ബി.വി; 12 മദ്രസകളിലും വൃക്ഷത്തൈകൾ നട്ടു

ചെങ്കള: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെങ്കള റെയിഞ്ച് എസ്.കെ.എസ്.ബി.വി (SKSBV) വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. റെയിഞ്ച് തല ഉദ്ഘാടനവും വൃക്ഷത്തൈ നടീലും അൽ മദ്രസത്തുൽ ബദരിയ റഹ്മത്ത് നഗറിൽ വെച്ച് നടന്നു. റെയിഞ്ചിന് കീഴിലുള്ള 12 മദ്രസകളിലും വിദ്യാർത്ഥികൾ ഓരോ വൃക്ഷത്തൈകൾ വീതം നട്ടാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് മാതൃകയായത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും അത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് വിവിധ മദ്രസകളിൽ സംഘടിപ്പിച്ചത്. പ്രകൃതിയെ തകർത്തുകൊണ്ടുള്ള വികസനങ്ങളും ചൂഷണങ്ങളും വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇത്തരം ബോധവൽക്കരണ പരിപാടികൾ അതിനെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പാണെന്ന് എസ്.കെ.എസ്.ബി.വി ചെങ്കള റെയിഞ്ച് ചെയർമാൻ റംഷിദ് അർഷദി അഭിപ്രായപ്പെട്ടു.

റഹ്മത്ത് നഗർ മദ്രസയിൽ വെച്ച് നടന്ന റെയിഞ്ച് തല പരിസ്ഥിതി ദിന പരിപാടി റെയിഞ്ച് സെക്രട്ടറി സലാം ബെളിച്ചം ഉദ്ഘാടനം ചെയ്തു. റഹ്മത്ത് നഗർ അബ്ദുസ്സലാം അഹ്‌രി കയ്യം ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശഭാഷണം നടത്തി.

ചടങ്ങിൽ റെയിഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ അസ്‌നവി, ഇബ്രാഹിം ഹനീഫി, സിദ്ദിഖ് മൗലവി, ഇബ്രാഹിം മദനി, അബ്ദുറസാഖ് ഫൈസി, സയ്യിദ് ഹനീഫ തങ്ങൾ, എഞ്ചിനീയർ ഷംസുദ്ദീൻ ഹാജി, ഗഫൂർ സ്റ്റോർ, ആമിർ, ഹാനിദ്, നിഹാൽ, ഷാമിൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *