മംഗളൂരു: മംഗളൂരുവിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ആവേശം പകർന്ന് വീണ്ടും ഒരു ആഡംബരക്കപ്പൽ കൂടി തീരമണിഞ്ഞു. ‘സെവൻ സീസ് മാരിനർ’ എന്ന കപ്പലിൽ 607 വിദേശ സഞ്ചാരികളും 460 ജീവനക്കാരുമാണ് ഉള്ളത്. കൊച്ചിയിൽ നിന്നാണ് കപ്പൽ മംഗളൂരു തീരം തൊട്ടത്.
തുറമുഖത്തെത്തിയ വിദേശ സഞ്ചാരികളെ തുളുനാടിന്റെ തനതായ പാരമ്പര്യ രീതിയിലാണ് അധികൃതർ സ്വീകരിച്ചത്. ചെണ്ടമേളവും വിവിധ തുളുനാടൻ കലാരൂപങ്ങളും സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചാനുഭവമായി.
തുടർന്ന് ഇവർ ദക്ഷിണ കന്നഡ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. മൂഡബിദ്രിയിലെ ആയിരം കാൽ തൂൺ ക്ഷേത്രം, കുദ്രോളി ഗോ കർണ്ണനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചാപ്പൽ, പിലിക്കുള പാർക്ക് എന്നിവിടങ്ങളിൽ സഞ്ചാരികൾ എത്തി. നഗരത്തിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്.
മംഗളൂരുവിലെ സന്ദർശനം പൂർത്തിയാക്കി കപ്പൽ അടുത്ത ലക്ഷ്യസ്ഥാനമായ ഗോവയിലേക്ക് തിരിച്ചു. ഈ വർഷം കൂടുതൽ ആഡംബരക്കപ്പലുകൾ മംഗളൂരുവിൽ എത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മംഗളൂരു.
മംഗളൂരുവിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ആവേശം പകർന്ന് വീണ്ടും ഒരു ആഡംബരക്കപ്പൽ കൂടി തീരമണിഞ്ഞു.














Leave a Reply