കാസർകോട്: ജില്ലയിൽ ലഹരിമരുന്ന് വ്യാപാരികൾക്കും വിതരണക്കാർക്കുമെതിരെ നടപടി ശക്തമാക്കി പോലീസ്. തുടർച്ചയായി ലഹരി കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻഡിപിഎസ് (PIT NDPS) ആക്ട് പ്രകാരം ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്കള നാലാംമൈൽ കരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (26) ആണ് അറസ്റ്റിലായത്. വിദ്യാനഗർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കാസർകോട് ജില്ലയിൽ ഈ നിയമപ്രകാരം കരുതൽ തടങ്കലിലാകുന്നവരുടെ എണ്ണം 20 ആയി ഉയർന്നു.
അറസ്റ്റിലായ മുഹമ്മദ് അബൂബക്കറിനെതിരെ മേൽപറമ്പ്, ആദൂർ പോലീസ് സ്റ്റേഷനുകളിൽ മുൻപും ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്.
ലഹരിമരുന്ന് ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കർശന നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.












Leave a Reply