നീലേശ്വരം: ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി നീലേശ്വരം പോലീസ് നടത്തിയ ശക്തമായ വാഹന പരിശോധനയിൽ വൻ ലഹരിവേട്ട. കോട്ടപ്പുറത്ത് വെച്ച് 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആനച്ചാൽ സ്വദേശി മുസ്‌താഖിനെ (32) പോലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്ച വൈകുന്നേരം 5:30 ഓടെ കോട്ടപ്പുറത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ കെ. അജിത, ജി. ജിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സുഗുണൻ, മഹേഷ് കാങ്കോൽ, അജിത്ത് പള്ളിക്കര, സുജിത്ത് കൂക്കോട് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ലക്ഷ്യം വെച്ചത് തീരദേശ മേഖലകൾ
നീലേശ്വരം, കോട്ടപ്പുറം, മടക്കര, ചെറുവത്തൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മുസ്‌താഖ് വ്യാപകമായി ലഹരി കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ദീർഘനാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. മുൻപും നിരവധി തവണ ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി കർശനമായ നടപടികളാണ് നീലേശ്വരം പോലീസ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി നീലേശ്വരത്ത് മാത്രം ഇതുവരെ 17 കേസുകൾ രജിസ്റ്റർ ചെയ്‌തതായി പോലീസ്













Leave a Reply