യുവാക്കൾ സമൂഹത്തിന്റെ കരുത്ത്: അബൂലബീബ് ഹിമമി കാനക്കോട്

സന്തോഷ് നഗർ: സമകാലിക സമൂഹത്തിന്റെ നിർമ്മിതിയിലും ധാർമ്മികമായ മുന്നേറ്റത്തിലും യുവതലമുറയ്ക്കുള്ള പങ്ക് നിർണായകമാണെന്ന് മാര ജുമാ മസ്ജിദ് ഖത്വീബ് അബൂലബീബ് ഹിമമി നിസാമി അൽ ഫാറൂഖി കാനക്കോട് പ്രസ്താവിച്ചു. മാര നൂറുൽ ഹുദ ഹയർ സെക്കണ്ടറി മദ്റസ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലുടനീളം സത്യധർമ്മത്തിന്റെ സന്ദേശം ലോകത്തിന് കൈമാറുന്നതിൽ യുവാക്കൾ തന്നെയാണ് മുൻപന്തിയിൽ നിന്നത്. പ്രവാചക അനുചരന്മാരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നുവെന്നും, അവരുടെ ത്യാഗവും ഊർജ്ജവുമാണ് ഇസ്ലാമിന്റെ വളർച്ചയ്ക്ക് കരുത്തേകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആധുനിക ലോകത്ത് യുവാക്കൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച്, ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറാൻ യുവസമൂഹം തയ്യാറാകണം. അറിവ് നേടുന്നതിലും, സാമൂഹിക സേവനങ്ങളിൽ സജീവമാകുന്നതിലും, ലഹരി ഉൾപ്പെടെയുള്ള തിന്മകൾക്കെതിരെ പോരാടുന്നതിലും ചെറുപ്പക്കാർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിൽ സുനൈഫ് അധ്യക്ഷത വഹിച്ചു. ജസീം മാര സ്വാഗതം ആശംസിച്ചു. ജമാഅത്ത് വർക്കിംഗ് കമ്മിറ്റി അംഗം ജലീൽ ബദരിയ, ഒ.എസ്.എ യു.എ.ഇ പ്രസിഡന്റ് ജലീൽ ഗോവ, ഹമീദ് നെക്കര എന്നിവർ ആശംസാ പ്രസംഗം നടത്തി.

പുതിയ ഭാരവാഹികൾ (2026-27):

യോഗത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

  • പ്രസിഡന്റ്: സുനൈഫ് എം.എം
  • ജനറൽ സെക്രട്ടറി: ജസീം മാര
  • ട്രഷറർ: ബാദുഷ സി.എം
  • വൈസ് പ്രസിഡന്റുമാർ: മഹ്റൂഫ് എം.എം, സുഹൈൽ എം.എ
  • ജോയിന്റ് സെക്രട്ടറിമാർ: ശരീഫ്, നിസാം

വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ: കരീം പറ, സിറാജ്, ഖാദർ എം.എ, റഫീഖ് എസ്.എ, ഹനീഫ സി.എ, സുമൈർ, ശുഹൈബ് ബദരിയ, മുനാസിൽ സി.എം, അബൂ താഹിർ കെ.എം, ഷഫീഖ് സി.എ.

Leave a Reply

Your email address will not be published. Required fields are marked *