ബോവിക്കാനം: മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ക്ഷണപത്രിക പ്രകാശനം ചെയ്തു. മല്ലം ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശശിധര ഭട്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി സുരേഷ് നരിക്കോൾ സ്വാഗതം ആശംസിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം കാസറഗോഡ് ജില്ലാ സംഘചാലക് പ്രഭാകരൻ മാസ്റ്റർ, ബാലഗോകുലം അധ്യക്ഷൻ മധുസൂദനൻ, പ്രിന്റിംഗ് കമ്മിറ്റി ചെയർമാൻ രമണൻ ചിപ്ലികയ, ആഘോഷസമിതി രക്ഷാധികാരി ജയകൃഷ്ണൻ മാസ്റ്റർ, ബാലഗോകുലം സെക്രട്ടറി മനോജ് മുളിയാർ എന്നിവർ സംസാരിച്ചു.
പ്രിന്റിംഗ് കമ്മിറ്റി കൺവീനർ രതീഷ് എം.ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.














Leave a Reply