കാസർകോട്: ലഹരിമരുന്ന് കൈവശം വച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ചെർക്കള, മുട്ടത്തോടി ഗ്രാമത്തിലെ പി.എ. അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന സി. അബ്ദുള്ള (41) യെയാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് വിനായക റാവു ആർ. ശിക്ഷിച്ചത്.
2020 സെപ്റ്റംബർ 26-ന് രാത്രി 11 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചെർക്കളയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അബ്ദുള്ളയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ നിന്ന് 4 ഗ്രാം എം.ഡി.എം.എ. (MDMA) പിടിച്ചെടുക്കുകയായിരുന്നു.
അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടറായിരുന്ന വിഷ്‌ണു പ്രസാദാണ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വിദ്യാനഗർ സബ് ഇൻസ്പെക്ടർ വിജയൻ വി.കെ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ വേണുഗോപാലൻ പി. ഹാജരായി.













Leave a Reply