നീലേശ്വരം: മുട്ട വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവാവിനെ നീലേശ്വരം പോലീസ് പിടികൂടി. നീലേശ്വരം ചിറപ്പുറം സ്വദേശി അമീറിനെയാണ് (40) എം.ഡി.എം.എ-യുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. അമീർ ലഹരിവസ്തുക്കൾ വിൽക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഇയാൾ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു.
നീലേശ്വരം ഇൻസ്പെക്ടർ കെ. മുരളീധരന്റെ നിർദ്ദേശപ്രകാരം എസ്.ഐ കെ.വി. രതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വീടുവളഞ്ഞ് പിടികൂടിയത്. പരിശോധനയിൽ എ.എസ്.ഐമാരായ എൻ.എം. രമേശൻ, പി.വി. ശ്രീജിത്ത്, എം. പ്രീതി, സിവിൽ പോലീസ് ഓഫീസർ ടി. ബാബു എന്നിവരും പങ്കെടുത്തു.













Leave a Reply