കുമ്പള: ‘അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകുക’ എന്ന മുദ്രാവാക്യവുമായി കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) നടത്തിവരുന്ന മെമ്പർഷിപ്പ് വിതരണത്തിൻ്റെ കുമ്പള ഉപജില്ലാതല ഉദ്ഘാടനം നടന്നു. കുമ്പള ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുൾ ഖാദർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഉപജില്ലാ പ്രസിഡൻ്റ് നസ്റുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റസീന ആമുഖ ഭാഷണം നടത്തി. അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി കെ.എസ്.ടി.യു മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ചടങ്ങിൽ പ്രമുഖ സംഘടനാ നേതാക്കളായ ഖലീൽ ബെളിഞ്ചം, റിഷാദ് പി.എം.എ, നജ്മുന്നിസ ടീച്ചർ, മുനീർ മാസ്റ്റർ, ഹാരിസ് മാസ്‌റ്റർ, നിസാം മാസ്റ്റർ, രഞ്ജിത്ത് മാസ്റ്റർ, ഹാഷിർ വളവിൽ, ഫൗസാൻ ബന്തിയോട് തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.













Leave a Reply