വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 വയസ്സുകാരി മരണപ്പെട്ടു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനിവീട്ടിൽ രവിയുടെ മകൾ പി. ആർ. രഞ്ജിമ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്‌ച രാത്രിയോടെയായിരുന്നു അന്ത്യം.
നാല് ദിവസം മുമ്പാണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് രഞ്ജിമയെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, തുടർന്ന് നില അതീവ ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രഞ്ജിമ.
ഓമനയാണ് മാതാവ്. രമ്യ, രഞ്ജു, രമിത, രാഹുൽ എന്നിവരാണ് സഹോദരങ്ങൾ.














Leave a Reply