കുഞ്ഞു കൈകൾ നട്ടത് നാളെയുടെ പച്ചപ്പ്‌; ചെർക്കള വി. കെ. പാറയിൽ അങ്കണവാടി കുരുന്നുകളുടെ വേറിട്ട മാതൃക

ചെർക്കള: കുരുന്നുകളിൽ ചെറുപ്രായം മുതലേ പരിസ്ഥിതിബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചെർക്കള വി. കെ. പാറ 17-ാം വാർഡ് അങ്കണവാടിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മണ്ണറിഞ്ഞും പ്രകൃതിയെ തൊട്ടറിഞ്ഞും അങ്കണവാടിയിലെ കുട്ടിപ്പട്ടാളം ഒരേ മനസ്സോടെയാണ് ദിനാചരണത്തിന്റെ ഭാഗമായത്.

അങ്കണവാടി ടീച്ചർ പ്രമീള, ഹെൽപ്പർ ശാന്ത എന്നിവരുടെ സാന്നിധ്യത്തിലും നേതൃത്വത്തിലുമാണ് കുരുന്നുകൾ ഒത്തുചേർന്ന് അങ്കണവാടി പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചത്.

വരുംതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. കുരുന്നുകളുടെ ഈ പരിസ്ഥിതി സ്നേഹത്തിന് മികച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *