പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാര്‍ധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പൊതുദര്‍ശനവും സംസ്‌കാരവും നാളെ നടക്കും.

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരിലെ കനാല്‍ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂണ്‍ 16ന് പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാം അറസ്റ്റിലായി. സെപ്തംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. 2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *