കാസർകോട്: കേരള ന്യായവ്യവസ്ഥയിൽ ദീർഘകാലം മാതൃകാപരമായ സേവനമനുഷ്ഠിച്ച റിട്ട. ജില്ലാ ജഡ്‌ജി കാസർകോട് പുലിക്കുന്ന് സ്വദേശി സി.പി.യു. ഫാറൂഖ് ഷാഫി (89) അന്തരിച്ചു. കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിൽ ജില്ലാ ജഡ്‌ജിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് കുടുംബ കോടതി ജഡ്‌ജിയായും, സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡണ്ടായും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂൾ, മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് അദ്ദേഹം നിയമബിരുദം നേടിയത്. നീതിബോധത്തിനും നിഷ്പക്ഷമായ നിലപാടുകൾക്കും പൊതുസേവനത്തിനും നിയമരംഗത്തും പൊതുസമൂഹത്തിലും ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
പരേതനായ ഹസ്സൻ കുട്ടിയുടെ മകനാണ്.
ഭാര്യ: സി.പി. ആയിഷ.
മക്കൾ:
- മുഹമ്മദ് അർഷാദ് (ചാർട്ടേഡ് അക്കൗണ്ടന്റ്, ബിസിനസ് – എറണാകുളം)
- ഫരീദ അലി (റിയാ ഫുഡ്)
- ഷബിനാസ് സി.പി. (എഞ്ചിനീയർ, അബുദാബി)
മരുമക്കൾ:
- ഫൗസത്ത് അർഷാദ്
- അഹമ്മദ് അലി (ശോഭ മെറ്റൽസ്)
- ഷിയാഫ് റംലാൻ (എഞ്ചിനിയർ, അമേരിക്ക)
സഹോദരങ്ങൾ:
- സി.പി. ജമീല
- പരേതനായ സി.പി. അബ്ബാസ് അലി (ചാർട്ടേഡ് അക്കൗണ്ടന്റ്റ്)
- പരേതനായ പി.എച്ച്. മുഹമ്മദ്
- പരേതയായ ബിഫാത്തിമ
ഭൗതികശരീരം ചെമ്മനാട് ജുമാ മസ്‌ജിദ് അങ്കണത്തിൽ ഖബറടക്കും.













Leave a Reply