ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം സംഘടിപ്പിച്ച പ്രവചന മത്സരം: റിയാസ് ചാമ്പ്യനായി; വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

കോട്ടിക്കുളം: കോട്ടിക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ ‘ബെസ്റ്റ് ഫ്രണ്ട്സ് NRS കോട്ടിക്കുളം’ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ കൃത്യമായ പ്രവചനത്തിലൂടെ റിയാസ് ചാമ്പ്യൻ പട്ടം സ്വന്തമാക്കി.

വിജയിയായ റിയാസിനുള്ള ചാമ്പ്യൻസ് ട്രോഫി ഉദുമ എം.എൽ.എ. കെ. നീലകണ്ഠൻ സമ്മാനിച്ചു. റിയാസിന് വേണ്ടി അദ്ദേഹത്തിന്റെ മരുമകൻ ഷാഹുൽ എം.എൽ.എയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

മത്സരത്തിലെ മറ്റ് വിജയികളായി മുനീർ അങ്കക്കളരി, ഷാഹുൽ, ഇർഫാൻ, അംബ്രാസ്, ഹനാൻ, അഷറഫ് എം. കെ., അജ്സൽ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ സംസാരിച്ച ഉദുമ എം.എൽ.എ. കെ. നീലകണ്ഠൻ, യുവാക്കളിൽ കായിക സംസ്കാരവും പരസ്പര കൂട്ടായ്മയുടെ മനോഭാവവും വളർത്തിയെടുക്കുന്നതിൽ ഇത്തരം മത്സരങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ബെസ്റ്റ് ഫ്രണ്ട്സ് NRS കോട്ടിക്കുളം സംഘടിപ്പിച്ച മാതൃകാപരമായ ഈ സംരംഭത്തെ അഭിനന്ദിച്ച അദ്ദേഹം, ഭാവിയിലും ഇതുപോലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ ആശംസകൾ നേരുകയും ചെയ്തു.

ചടങ്ങിൽ ബെസ്റ്റ് ഫ്രണ്ട്സ് NRS കോട്ടിക്കുളം ഭാരവാഹികളായ താജുദ്ദീൻ എം. കെ., അബൂബക്കർ കുറുക്കൻ കുന്ന്, അഷറഫ് എം. കെ., സൈഫുദ്ദീൻ അങ്കക്കളരി, ബാസിത്, അംബ്രാസ്, താബിഷ് എന്നിവരും മറ്റ് അംഗങ്ങളും പ്രദേശത്തെ നിരവധി കായികപ്രേമികളും പങ്കെടുത്തു. ചടങ്ങിൽ വെച്ച് വിജയികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *