കാസർകോട്: വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ കാസർകോട് സ്വദേശിയായ യുവതിയെ കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25) ആണ് കർണാടകയിലെ ഹുൻസൂരിലുള്ള താമസസ്ഥലത്ത് മരിച്ചത്.
ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു അനുശ്രീ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
വരുന്ന ഡിസംബർ 26-നായിരുന്നു അനുശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് ചടങ്ങുകൾക്കായി കുടുംബം കാത്തിരിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്തയെത്തുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഹുൻസൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പൂച്ചക്കാട് കിഴക്കേക്കരയിലെ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് മരിച്ച അനുശ്രീ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.














Leave a Reply