കാസർകോട് ബേഡഡുക്കയിൽ വിഷം ഉള്ളിൽച്ചെന്ന് 19 കാരി മരിച്ചു

കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന 19-കാരി മരണപ്പെട്ടു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ തോരോത്തെ ടി. അശോകന്റെ മകൾ ടി. അനശ്വര (19) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അനശ്വരയ്ക്ക് കടുത്ത വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ആദ്യം കുണ്ടംകുഴിയിലെ ക്ലിനിക്കിലും, പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും, തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഫാദർ മുള്ളേർസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി സ്ഥിരീകരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര. ഡിവൈഎഫ്ഐ തോരോത്ത് യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.

അനസൂയയാണ് മാതാവ്. സഹോദരൻ: അശ്വിൻ. സംഭവത്തിൽ പിതാവ് നൽകിയ പരാതിയിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *