എസ്.എസ്.എൽ.സിയിൽ നൂറുമേനി: ആലംപാടി ജി.എച്ച്.എസ്.എസ് പി.ടി.എ കമ്മിറ്റിക്ക് ആസ്ക് ആലംപാടയിയുടെ ഉപഹാരം

ആലംപാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച ആലംപാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ കമ്മിറ്റിയെ ആദരിച്ച് ‘ആസ്ക് ആലംപാടി’ ജി.സി.സി കമ്മിറ്റി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസമ്മാന ചടങ്ങിൽ, ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ്, പി.ടി.എ പ്രസിഡന്റ് കെ.കെ. അബൂബക്കറിന് സ്നേഹോപഹാരം കൈമാറി.

നാടിന്റെ അഭിമാനമായി മാറിയ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റിയെയും ചടങ്ങിൽ നേതാക്കൾ അഭിനന്ദിച്ചു.

ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറൽ സെക്രട്ടറി ഹവാസ്, ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ആലംപാടി, വാർഡ് മെമ്പർ മാഹിൻ ആലംപാടി, സ്കൂൾ പ്രിൻസിപ്പൽ റംല, ഹെഡ്മാസ്റ്റർ ഹക്കീം, ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഷരീഫ്, ലത്തീഫ് ഖത്തർ, ഡോ. അബ്ദുൽ ഹമീദ് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *