ആലംപാടി: അസുഖബാധിതയായി ബുദ്ധിമുട്ടുന്ന നിർധന കുടുംബത്തിലെ യുവതിക്ക് കൈത്താങ്ങായി ആസ്ക് ആലംപാടി. സംഘടനയുടെ ജി.സി.സി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്നും അയ്യായിരം രൂപ (5000/-) ചികിത്സാ ധനസഹായമായി നൽകി.
ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ആലംപാടി ജി.സി.സി അംഗം അസർ മൗലവി, ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിക്ക് സഹായധനം കൈമാറി. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഹാരിസ് ബിസ്മില്ല സംബന്ധിച്ചു. നിർധനരായ രോഗികൾക്ക് ആശ്വാസമേകാൻ ജി.സി.സി കാരുണ്യവർഷ പദ്ധതിയിലൂടെ തുടർന്നും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.












Leave a Reply