യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: മൊഗ്രാൽ പുത്തൂരിൽ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മൊഗ്രാൽ പുത്തൂരിൽ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ ചേരങ്കൈ നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ.ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അൽത്താഫ് ചൗക്കി സ്വാഗതം ആശംസിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജീലാനി കല്ലങ്കൈ, മണ്ഡലം വൈസ് പ്രസിഡന്റ് മൂസ ബാസിത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ശദീദ് കടവത്ത്, അഡ്വ. സാബിത് മഹ്മൂദ്, അൽത്താഫ് ഡി.പി, ഷറഫുദ്ദീൻ റെഡ് ടാഗ്, അബിനാസ് കുന്നിൽ, ജുനൈദ് കമ്പാർ എന്നിവരും എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, മണ്ഡലം ട്രഷറർ അറഫാത് കമ്പാർ, മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഫർ മജൽ, ജംഷീർ കടവത്ത്, ആഷിക് മൊഗർ, റിയാസ് അർജാൽ, അൻഷിയാദ് കുളങ്ങര, അൻസാർ പെരിയെടുക്ക, ഖലീൽ ചൗക്കി കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *