കാസർകോട്: സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ (സെന്റിനറി) ഭാഗമായി എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനം നവംബർ 7-ന് ജാമിയ സഅദിയ്യ അറബിയ്യയിൽ നടക്കും. ജില്ലയിലെ വിവിധ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ ക്യാമ്പസുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം വിദ്യാർത്ഥി പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഅദിയ്യയിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
ഭാരവാഹികളായി സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം (ചെയർമാൻ), സി.പി. അബ്ദുള്ള ഹാജി ചെരുമ്പ (വർക്കിംഗ് ചെയർമാൻ), ഇസ്മാഈൽ സഅദി പാറപ്പള്ളി (കൺവീനർ), അഹ്മദ് അലി ബണ്ടിച്ചാൽ (ഫിനാൻസ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഷാഫി ഹാജി കീഴൂർ, ഹകീം ഹാജി കളനാട്, ഇബ്രാഹിം സഅദി വിട്ടൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. അലി പൂച്ചക്കാട്, അഹ്മദ് ഷരീൻ, ഖലീൽ മൗകോട്, ഉസ്മാൻ മൗലവി ദേളി എന്നിവരെ ജോയിന്റ് കൺവീനർമാരായും അഷ്റഫ് കരിപ്പൊടിയെ കോർഡിനേറ്ററായും നിശ്ചയിച്ചു.
സഅദിയ്യയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് കാസർകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, മൊയ്തു സഅദി ചേരൂർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഹമ്മദ് ഷെറിൻ, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.














Leave a Reply