അഡൂർ: കാസർകോട് അഡൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ സയൻസ് (1), ഗണിതം (1), ഇംഗ്ലീഷ് (1) എന്നീ വിഷയങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. അപേക്ഷകർക്ക് കെ-ടെറ്റ് (KTET) യോഗ്യത നിർബന്ധമാണ്. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547185292 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.














Leave a Reply