ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് ചെയർമാൻ ആസിഫ് ബി എ-യ്ക്ക് ആസ്ക് ആലംപാടിയുടെ ആദരം

ആലംപാടി: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ആസ്ക് ആലംപാടിയുടെ മുൻ പ്രസിഡന്റ് ആസിഫ് ബി എ-യെ ആസ്ക് ആലംപാടി ആദരിച്ചു. ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് മുസ്തഫ ഇ എ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് ഗപ്പു ആലംപാടി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തലത്തിൽ ലഭിച്ച ഈ സുപ്രധാന പദവിയും നേട്ടവും ക്ലബ്ബിനാകെ വലിയ അഭിമാനമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സെക്രട്ടറി ഹാരിസ് ബിസ്മില്ല സ്വാഗതവും ആസിഫ് ബി എ നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *