നീലേശ്വരം: പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പിൽ സന്തോഷിന്റെ മകൻ നീരജ് സന്തോഷ് (15) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നീരജിനെ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് നീരജ്. മാതാവ്: നിഷ. സഹോദരങ്ങൾ: ശ്രേയ (വിദ്യാർത്ഥിനി, ബംഗളൂരു), കൃഷ്‌ണാനന്ദ (വിദ്യാർത്ഥി, മരക്കാപ്പ് ഫിഷറീസ് ഗവ. ഹൈസ്‌കൂൾ).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ വിഷമങ്ങളോ അനുഭവപ്പെടുമ്പോൾ സഹായത്തിനായി വിളിക്കുക: ദിശ ഹെൽപ്പ്‌ലൈൻ – 1056, കിരൺ – 1800-599-0019)













Leave a Reply