കരിയറില്‍ 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ് പ്രീ ക്വാര്‍ട്ടറില്‍ നാഷ്വില്ലെയ്ക്കെതിരായ നടന്ന മത്സരത്തിലാണ് മെസി നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോള്‍. എന്നാല്‍ മെസി ഗോള്‍ നേടിയിട്ടും ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തമാണ്.
900 കരിയര്‍ ഗോളുകള്‍; ഗോള്‍വേട്ടയില്‍ ചരിത്രമെഴുതി മെസി















Leave a Reply