ശരീരത്തിൽ മോശമായി സ്പർശിച്ചെന്ന് പരാതി; നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സ്വകാര്യ പരിപാടിക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന ആരോപണത്തിൽ നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീൽ നോട്ടീസ്. സംഭവത്തിൽ നടൻ പരസ്യമായി മാപ്പ് പറയണമെന്നും രേഖാമൂലം ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഒരു സ്വകാര്യ കൂടിച്ചേരലിനിടെയാണ് സംഭവം നടന്നതെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. ദുരനുഭവമുണ്ടായ ഉടൻ തന്നെ നടന്റെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ, അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലു വർഗീസിന്റെ പ്രതികരണം. പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനഃപൂർവമാണെന്ന് തനിക്ക് പൂർണ ബോധ്യമുണ്ടെന്നും യുവതി ആരോപിക്കുന്നു.

തുടർന്ന് ഈ വിഷയം ഭർത്താവിനോട് പങ്കുവെക്കുകയും അദ്ദേഹം നടനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം നിയമപരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും, അയച്ച വക്കീൽ നോട്ടീസിന് നടന്റെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു. ആരോപണങ്ങളിൽ നടൻ ബാലു വർഗീസിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *