സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാഹചര്യം കണക്കിലെടുത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ജില്ലകളിലെ ജാഗ്രതാ നിർദേശം:

  • ഓറഞ്ച് അലർട്ട്: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
  • യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത: മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക തീരത്ത് നാളെ (വെള്ളിയാഴ്ച) മുതൽ ഞായറാഴ്ച വരെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

തീരദേശങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

  • തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് ഉച്ചയ്ക്ക് 02:30 മുതൽ നാളെ രാത്രി 11:30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
  • കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11:30 മുതൽ നാളെ രാത്രി 11:30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചേക്കാം.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *