കാസർകോട് പ്ലസ്‌ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൊർകുഡ്‌ലു കണിയാൻമൂലയിലെ ജയരാമൻ്റെ മകൾ ധനുഷ (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ധനുഷയെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവായ എം. രതീഷിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാതാവ്: ബിന്ദു. സഹോദരങ്ങൾ: ധന്യ, ധനുഷ് (കണ്ണൻ).

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ വിഷമതകളോ നേരിടുന്നുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.

ദിശ ഹെൽപ്പ്‌ലൈൻ (കേരള സർക്കാർ): 1056, 0471-2552056

ടെലി-മാനസ് (കേന്ദ്ര സർക്കാർ): 14416 (ടോൾ ഫ്രീ)

Leave a Reply

Your email address will not be published. Required fields are marked *