കാസർകോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐഎൻഎൽ ജില്ലാ കമ്മിറ്റി കാസർകോട് ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
ഗ്യാനേഷ് കുമാർ രാജിവെച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ഐഎംസി പ്രതിനിധി ഡോ. താഹിറ പുറപ്പാട്, പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, റഹിം വെണ്ടിച്ചാൽ, ശംസുദ്ധീൻ അരിഞ്ചിര, കെ.കെ അബ്ബാസ്, മമ്മു കോട്ടപ്പുറം, ശാഫി സന്തോഷ് നഗർ, എ.ജി ബഷീർ, മുസ്തഫ തോരവളപ്പ്, കുഞ്ഞിമൊയ്തീൻ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, അമ്മി ആദൂർ, ശംസുദ്ധീൻ കോളിയാട്, ബഷീർ പക്യാര, സിദ്ധീഖ് ചെങ്കള, ഹനീഫ് ഹദ്ദാദ്, ഷാഹിദ് സി.എൽ, ഹനീഫ് കടപ്പുറം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.














Leave a Reply